ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷിക ദിനം ആചരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യുജിസി നിര്‍ദേശം

പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷിക ദിനം ആചരിക്കാന്‍ രാജ്യത്തെ സര്‍വകലശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യുജിസി നിര്‍ദേശം. സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കാനാണ് നിര്‍ദേശം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനാചരണത്തോട് അനുബന്ധിച്ച് പ്രത്യേക പരേഡ്, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കാനും യുജിസി നിര്‍ദേശിച്ചിട്ടുണ്ട്.
സായുധ സേനകള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് കാര്‍ഡ് അയക്കാനും യുജിസി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 29ന് സര്‍വകലാശാലകളിലെ എന്‍സിസി യൂണിറ്റുകള്‍ പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കണമെന്നും യുജിസിയുടെ നിര്‍ദ്ദേശം .
https://www.facebook.com/Malayalivartha























