പാക്കിസ്ഥാനുമായി ഇനി ചർച്ചയ്ക്കില്ല; ജമ്മു കാശ്മീരില്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിലപാടിൽ നിന്നും പിന്മാറി

ന്യുയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടില്‍ നിന്നും ഇന്ത്യ പിന്മാറിയതായി റിപ്പോർട്ടുകൾ. ജമ്മു കാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
സെപ്റ്റംബര്‍ 14 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കത്തയച്ചിരുന്നു. 2015 മുതല്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്ന ഇന്ത്യയ്ക്ക് ആദ്യമായായിരുന്നു ഇത്തരത്തിലൊരു ക്ഷണം.
എന്നാൽ തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചകള്‍ക്ക് മുൻപ് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കാണട്ടെയെന്നും ഇമ്രാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തീവ്രവാദം പ്രവര്‍ത്തനങ്ങള്‍ തടയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യ നിലപാട് മാറ്റിയതായി അറിയിച്ചത്. അതേസമയം സംഭവത്തിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം വെളിവായതായി ഇന്ത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























