ശബരിമലയില്‍ തൊട്ടാല്‍ പണികിട്ടും ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾപിന്നാലെ നൽകും. സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുന്നതുംചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം വിളിച്ചത്.
ഇതിൽ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്കിയത്. ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തിൽ രാഷ്ട്രീയ കക്ഷികൾ ഉപയോഗിച്ചാൽ അത് ചട്ടലംഘനമാകുമെന്ന് ടീകാ റാം മീണ വ്യക്തമാക്കി. വിഷയത്തിലഅടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷണരചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചർച്ചയിൽ ഏത് ഘട്ടം വരെ ഇതിന്റെ പരിധി ആകാമെന്ന കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയിൽ വരുന്ന രീതിയിൽ ശബരിമല വിഷയത്തെ ഉപയോഗിച്ചാൽ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന് നടപടി സ്വീകരിക്കുമെന്നും ടികാ റാം മീണ അറിയിച്ചു. മത്സരിക്കുന്ന സ്ഥാസ്ഥാനാർത്ഥികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണം. ഫോം26 ൽ ഇത് രേഖപ്പെടുത്തണം. ഇത് തെറ്റാണെന്ന് കണ്ടാല്അവര്‌ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 1,22,97,403 ആണ്.1,22,97,403 പുരുഷ വോട്ടർമാരും 1,31,11,189 സ്ത്രീവോട്ടർമാരും ട്രാൻസ്‌ജെൻഡർ വോട്ടർമാരായി 119 പേരും ഇത്തവണത്തെ വോട്ടർ പട്ടികയിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. 30,47,923 വോട്ടർമാരാണ് മലപ്പുറത്തുനിന്ന് വോട്ടർ പട്ടികയിലുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് വയനാടാണ്. 5,81,245 വോട്ടർമാരാണ് ഇത്തവണ വയനാടുള്ളത്. വോട്ടർ പട്ടിക അന്തിമമായിട്ടില്ല.
https://www.facebook.com/Malayalivartha





















