ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. അനന്തരവന്റെ മകനായ പാര്‍ഥ് പവാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. യുവ തലമുറയ്ക്ക് വേണ്ടി മാറികൊടുക്കേണ്ട സമയമായതിനാല്‍ ആണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ഥ് പവാറിനെ മാവലില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ മകനാണ് 28 വയസ്സുകാരനായ പാര്‍ഥ് പവാര്‍. പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















