പ്രധാനമന്ത്രിയുമായി കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി; വിജയാശംസകളർപ്പിച്ച് നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ മികച്ച വിജയം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നും ബിജെപിയുടെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തില്‍ കേരള ജനത ഒരു മാറ്റം ആഗ്രഹിക്കുന്നതായും ജനവികാരം ഉയര്‍ത്തിപ്പിടിച്ച് എന്‍ഡിഎ മുന്നേറണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും പ്രധാനമന്ത്രി കുമ്മനം രാജശേഖരന് നല്‍കി.
https://www.facebook.com/Malayalivartha





















