സുരക്ഷ ഭടന്മാര്‍ക്ക് ജീവന്‍ രക്ഷിക്കാനുതകുന്ന അടിയന്തര മരുന്നുകളും ചികിത്സ സഹായികളും വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച് ഡെവലപ്മന്റെ് ഓര്‍ഗനൈസേഷന്‍

പുല്‍വാമയിലേതു പോലുള്ള ആക്രമണ സാഹചര്യങ്ങളില്‍ സുരക്ഷ ഭടന്മാര്‍ക്ക് ജീവന്‍ രക്ഷിക്കാനുതകുന്ന അടിയന്തര മരുന്നുകളും ചികിത്സ സഹായികളും വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച് ഡെവലപ്മന്റെ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതു വരെയുള്ള നിര്‍ണായക സമയത്ത് (ഗോള്‍ഡന്‍ അവര്‍) ഇത് ഉപയോഗിക്കാനാകും. രക്തവാര്‍ച്ച തടയാനുള്ള വസ്തുക്കള്‍, രക്തം പെട്ടെന്ന് ഒപ്പിയെടുക്കുന്ന സവിശേഷ ഡ്രെസിങ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ വികസിപ്പിച്ചത്. കാട്ടിലും പര്‍വതങ്ങളിലും വിന്യസിച്ച സൈനികര്‍ക്കും മറ്റും ഇത് ഉപകാരപ്പെടും.
പരിക്കുപറ്റിയ ഉടന്‍ നല്‍കുന്ന ചികിത്സ ഏറ്റവും കുറഞ്ഞ അംഗവൈകല്യവും ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യതയും ഉറപ്പാക്കുമെന്ന് ചികിത്സ സഹായികള്‍ വികസിപ്പിച്ച ഡി.ആര്‍.ഡി.ഒ ലബോറട്ടറിയായ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ്' (ഇന്‍മാസ്) വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിരോധ മുഖത്തെ വിവിധ അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇവ വികസിപ്പിച്ചത്. ഈ പട്ടികയിലുള്ള 'ഗ്ലിസറേറ്റഡ് സലൈന്‍' മൈനസ് 18 ഡിഗ്രിയില്‍പോലും കട്ടപിടിക്കില്ല.അതിനാല്‍, ഉയരംകൂടിയ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. മുറിവേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍, ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നാണിത്. 'ചിറ്റോസന്‍ ജെല്‍' എന്ന മരുന്ന് മുറിവേറ്റുണ്ടാകുന്ന കടുത്ത രക്തവാര്‍ച്ച തടയും. ഇത് മുറിവിന് മുകളില്‍ ഒരു കവചമായി നില്‍ക്കും. ശസ്ത്രക്രിയയില്‍ വേദന കുറക്കാന്‍ ഉപയോഗിക്കുന്ന 'നാല്‍ബുഫൈന്‍' ഇന്‍ജക്ഷന്‍ നാവിനടിയിലൂടെ നല്‍കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha





















