രാജ്യത്തെ നടുക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംഝോത സ്‌ഫോടനക്കേസില്‍ വിധി പറയുന്നത് മാറ്റി

രാജ്യത്തെ നടുക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംഝോത സ്‌ഫോടനക്കേസില്‍ വിധി പറയുന്നത് ഹരിയാന പഞ്ച്കുളയിലെ പ്രത്യേക എന്‍.ഐ.എ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ച വിധി പറയുമെന്നു കരുതിയിരുന്ന കേസാണ് മാറ്റിവെച്ചത്. 12 വര്‍ഷത്തിനുശേഷമാണ് സ്‌ഫോടനക്കേസില്‍ വിധി പറയുന്നത്.2007 ഫെബ്രുവരി 18ന് പുലര്‍ച്ചയാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു പോകുകയായിരുന്ന ദ്വൈവാര ട്രെയിനായ സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം നടന്നത്.
ഹരിയാനയിലെ പാനിപത് ജില്ലയിലെ ദെവാന റെയില്‍വേ സ്‌റ്റേഷനടുത്തായിരുന്നു സ്‌ഫോടനം. ആദ്യം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറി. ആദ്യം നിരോധിത സംഘടനയായ സിമിയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ആരോപിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് അസിമാനന്ദയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയതാണെന്ന് കണ്ടെത്തി.
ഇന്ത്യപാക് അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാവും നിരവധി പാകിസ്താനി യാത്രക്കാരും കൊല്ലപ്പെട്ട സംഝോത സ്‌ഫോടനക്കേസിന്റെ വിധി. കേസിലെ മൂന്നു പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും സ്‌ഫോടനത്തിന്റെ ആസൂത്രകനായ ഹിന്ദുത്വ നേതാവ് സ്വാമി അസിമാനന്ദ ജാമ്യത്തിലിറങ്ങിയതിനാല്‍ &ിയുെ;ഹാജരായിരുന്നില്ല.
നാബ കുമാര്‍ സര്‍കാര്‍ എന്ന അപരനാമമുണ്ടായിരുന്ന അസിമാനന്ദക്കു പുറമെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, ലോകേഷ് ശര്‍മ, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാംഗ്ര, രാജേന്ദര്‍ ചൗധരി, കമല്‍ ചൗഹാന്‍ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ട സുനില്‍ ജോഷിയെയും ഒളിവിലായ മൂന്നു പ്രതികളെയും ഒഴിച്ചുനിര്‍ത്തി അസിമാനന്ദ അടക്കം നാലു പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
സംഝോതക്കൊപ്പം ഹിന്ദുത്വഭീകര ശൃഖല നടത്തിയ അജ്മീര്‍ ദര്‍ഗാ ശരീഫ്, ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസുകളില്‍നിന്ന് അസിമാനന്ദയെ കുറ്റമുക്തനായിരുന്നു.പൊലീസ് കസ്റ്റ്ഡിയിലായിരിക്കെ കൊടുത്ത കുറ്റസമ്മതമൊഴി സ്വീകാര്യമല്ലെന്ന ന്യായം പറഞ്ഞാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുത്തിട്ടും അസിമാനന്ദയെ കുറ്റമുക്തനാക്കിയത്.
https://www.facebook.com/Malayalivartha





















