പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്ന സര്‍വെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകാര്യം ചെയ്ത വിധമാണ് ജനങ്ങളുടെ പിന്തുണ കൂടാന്‍ കാരണമായതെന്നാണ് സര്‍വെ പറയുന്നത്. ടൈംസ് നൗ വിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ കൂടിയെന്ന്. ടൈംസ് നൗ വിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വെയാണ് വ്യക്തമാക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിയുടെ മൂല്യം ഏഴ് ശതമാനം വര്‍ധിച്ചതായാണ് സര്‍വെ പോള്‍ റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ച് മുതല്‍ 25 വരെയാണ് സര്‍വേ നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 52 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നു. 27 ശതമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. മറ്റ് പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ചത് വെറും 7.3 ശതമാനം വോട്ടാണ്.
ജനുവരിയില്‍ നടത്തിയ സര്‍വെയില്‍ 44.4 ശതമാനമായിരുന്നു മോദിയുടെ പിന്തുണ. 30 ശതമാനം രാഹുല്‍ ഗാന്ധിക്കും 13.8 ശതമാനം മറ്റ് പ്രാദേശിക നേതാക്കള്‍ക്കും അന്ന് ലഭിച്ചു. ഭൂരിപക്ഷം മോദിയെ പിന്തുണയ്ക്കുമ്പോള്‍ വിശ്വാസ്യതയുള്ള പകരക്കാരനായി 43 ശതമാനം ജനങ്ങള്‍ കണ്ടത് രാഹുല്‍ ഗാന്ധിയെയാണ്. എന്നാല്‍ 40 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ കയ്യൊഴിഞ്ഞു.
46 ശതമാനവും മോദി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ 27 ശതമാനം പരമാവധി പാലിക്കപ്പെട്ടെന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം തൊഴിലില്ലായ്മയായിരിക്കുമെന്ന് 40 ശതമാനം പേര്‍ പറയുമ്പോള്‍ 17.7 ശതമാനം പേര്‍ കാര്‍ഷിക വിഷയങ്ങളും മൂന്നാമതായി 14 ശതമാനം പേര്‍ രാമക്ഷേത്ര നിര്‍മാണവും ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്ത് 690 ഇടങ്ങളിലായി നടത്തിയ സര്‍വേയില്‍ 14431 വോട്ടര്‍മാര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 27 ശതമാനം പേരും എത്തിയെന്ന് സര്‍വേ പറയുന്നു. 7.3 ശതമാനം പ്രാദേശിക നേതാക്കന്മാരെയും അനുകൂലിച്ചു. നേരത്തേ ജനുവരിയില്‍ നടത്തിയ വോട്ടെടുപ്പില്‍ 44.4 ശതമാനം പേരാണ് മോഡിയെ അനുകൂലിച്ചത്. 30 ശതമാനം രാഹുലിനെയും 13.8 ശതമാനം പ്രാദേശിക നേതാക്കളെയും അനുകൂലിച്ചിരുന്നു.
നേതാവ് എന്ന നിലയില്‍ വിശ്വസ്തര്‍ കൂടിയിട്ടുണ്ടെങ്കിലും രാഹുലിനെ പിന്തുണച്ചത് 43 ശതമാനമാണ്. ഈ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ ചര്‍ച്ചയാകുക എന്ന് 40 ശതമാനം പ്രതികരിച്ചു. കര്‍ഷകര്‍ക്കുള്ള പദ്ധതിയാകും നിര്‍ണ്ണായകമാകുക എന്നതില്‍ പ്രതികരിച്ചത് 17.7 ശതമാനമാണ്. രാമക്ഷേത്രം പണിയുക എന്നത് തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് പ്രതികരിച്ചത് 14 ശതമാനമാണ്.
അവസരങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ തൊഴില്‍ നഷ്ടം സംഭവിച്ചതായി 40 ശതമാനം പ്രതികരിച്ചു. സര്‍ക്കാര്‍ പുറത്തുവിടുന്ന കൃത്യമായ ഡേറ്റകളേക്കാള്‍ കുടുതലാണ് തൊഴിലില്ലായ്മയുടെ എണ്ണമെന്ന് 24 ശതമാനം പ്രതികരിച്ചു.
സ്ഥിരം തൊഴില്‍നഷ്ടമെന്ന് പ്രതികരിച്ചത് 36 ശതമാനമാണ്. അതേസമയം പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് 30 ശതമാനം മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ 690 കേന്ദ്രങ്ങളില്‍ 14,431 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha





















