അവസാനതന്ത്രവമായി ഇന്ത്യ ഇറങ്ങിക്കഴിഞ്ഞു; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; ജയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഇന്ത്യ

ജയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഇന്ത്യ. അമേരിക്ക,യു എ ഇ ,സൗദി,തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയാണ് ഇന്ത്യ തേടിയിരിക്കുന്നത്. വരും ദിവസങ്ങളിലാകും ഇതു സംബന്ധിച്ച പ്രമേയം ചര്‍ച്ച ചെയ്യുക. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോമായി വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തി.
സൗദി മന്ത്രി ആദെല്‍ അല്‍ ജുബെയ്‌റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി,വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. യു എ ഇ കിരീടാവകാശി ഷെയ്ഖ് ബിന്‍ സയീദ് അല്‍ നഹ്യാനുമായും,തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തി . ഫ്രാന്‍സും,റഷ്യയും നേരത്തെ തന്നെ ഇന്ത്യയ്‌ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്നു.മാത്രമല്ല യുഎസും,യു കെയും,ഫ്രാന്‍സും ഇതു സംബന്ധിച്ച ആവശ്യം നേരത്തെ ഐക്യരാഷ്ട്ര സഭാ കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നു.
2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാല്‍ പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിര്‍ക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഈ സാഹചര്യത്തിലാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാന്‍സും ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്നത്.പുല്‍വാമ ഭീകരാക്രമണം നിന്ദ്യവും,ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിര്‍പ്പ് മറികടന്നാണ്.രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്. അസറിനെ ആഗോളഭീകരരുടെ പട്ടികയില്‍പ്പെടുത്തിയാല്‍ അന്താരാഷ്ട്ര യാത്രാവിലക്കുകള്‍, സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികള്‍ അസറിനു നേരിടേണ്ടതായി വരും. പതിനഞ്ചു രാജ്യങ്ങളുടെ സുരക്ഷാ കൗണ്‍സിലുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുളള ഭീകരസംഘടനയാണ് ജയ്ഷ് എ മുഹമ്മദ്.
https://www.facebook.com/Malayalivartha





















