മോദിയുടെ ഗ്രാഫ് കട്ടയ്ക്ക് കുതിക്കുന്നു; ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഫലോദിയിലെ സട്ടാ മാര്‍ക്കറ്റ് ഇലക്ഷന്‍ പ്രവചനം

രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഫലോദിയിലെ സട്ടാ മാര്‍ക്കറ്റ് ഇലക്ഷന്‍ പ്രവചനങ്ങള്‍ക്കും പന്തയങ്ങള്‍ക്കും പേര് കേട്ട സ്ഥലമാണ്. ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നുമാണ് ഇവിടുത്തെ പന്തയക്കാരുടെ പുതിയ പ്രവചനം. ബിജെപി 250 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎ അത് 310 ആക്കി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസിന് 74 സീറ്റുകളിലധികം ലഭിക്കില്ലെന്നും ഇവര്‍ പ്രവചിക്കുന്നു. പന്തയക്കാര്‍ നേരത്തെ ഉപേക്ഷിച്ച മോദിയും ബിജെപിയും തിരിച്ച് വരുന്നത് ബാലക്കോട്ടിലെ സര്‍ജിക്കല്‍ സ്‌െ്രെടക്കിന് ശേഷമാണെന്നും സൂചനയുണ്ട്.
രാജസ്ഥാനിലെ 25 സീറ്റുകളില്‍ 18 മുതല്‍ 20 വരെ സീറ്റുകള്‍ ബിജെപി കരസ്ഥമാക്കുമെന്നും സട്ടാ മാര്‍ക്കറ്റ് പ്രവചിക്കുന്നു. പാക്ക് ഭീകരന്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തി സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതിന് പ്രതികാരമായ ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വോട്ടര്‍മാര്‍ മോദിക്കും ബിജെപിക്കും അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് സട്ടാ ബസാര്‍ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha





















