Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കൊച്ചി സിനിമാ ലോകം ഗുണ്ടാമാഫികളുടെയും ലഹരിമാഫിയയുടെയും കൈകളിൽ; റോഷന്‍ ആന്‍ഡ്രൂസിനെ രക്ഷിക്കാന്‍ മോഹൻലാലിന്റെ സുഹ്യത്ത് രംഗത്ത് ; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സഹസംവിധായകനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി

18 MARCH 2019 03:46 PM IST
മലയാളി വാര്‍ത്ത

കൊച്ചി സിനിമാ ലോകം ഗുണ്ടാമാഫികളുടെയും ലഹരി മാഫിയയുടെയും കൈകളിലാണെന്ന് ഒരിക്കല്‍ കൂടി തെളിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമാലോകം ആകെ നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ഉവസ്ഥയാണിപ്പോള്‍ മീടുവും നടി ആക്രമിക്കപ്പെടുന്ന വിഷയവുമൊക്ക് ആയി അടി മുടി നാറി നാറ്റ കേസായി കിടക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവരുന്നത്. അല്‍വിന്‍ ജോണ്‍ ആന്റണിയും ഭാര്യയും ഡി ജി പി ഓഫീസിലെത്തി പരാതി നല്‍കിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം അതേസമയം ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും കേരളത്തിലെ സുപ്പര്‍സ്റ്റാറിന്റെ അടുത്ത സുഹ്യത്ത് സമീര്‍ അടക്കമുള്ള പ്രമുഖര്‍ റോഷന്റെ സഹായത്തിനായി രംഗത്തുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ റോഷനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡി ജി പി ഓഫീസിനുമുന്നില്‍ കുത്തിരുന്നു സമരം നടത്തുമെന്നാണ് ജോണ്‍ ആന്റണി പറയുന്നു.

എന്നാല്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സഹസംവിധായകനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് മാതൃഭൂമി ഡോട്ട്‌കോമിനോട് വ്യക്തമാക്കിയിരുന്നു. ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആല്‍വിന്‍ ജോണ്‍ ആന്റണി. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്റണി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

'റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഞാന്‍ രണ്ടു സിനിമകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍യുവില്‍ മാത്രമല്ല, മുംബൈ പോലീസിലും. ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ പണ്ടേ എന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ. എന്റെ ഡാഡി അറിയപ്പെടുന്ന നിര്‍മാതാവാണ്. ഞാന്‍ അങ്ങനെയൊക്കെ ചെയ്താല്‍ അതിന്റെ ചീത്തപ്പേര് അദ്ദേഹത്തിനാണ്. ഞാന്‍ പന്ത്രണ്ടോളം സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ലാല്‍ ജോസ്, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ് എന്നിവരുടെ സിനിമകളില്‍. അവരോട് ചോദിച്ചു നോക്കൂ ഞാന്‍ മോശക്കാരന്‍ ആണോ അല്ലയോ എന്ന്.

നാല്‍പ്പത് ഗുണ്ടകളുമായാണ് എന്റെ വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചത്.

അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഞാന്‍ പറയാം. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചില്ല. അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഇനി മറ്റൊരു കാര്യം ഞാന്‍ മയക്കു മരുന്നിന് അടിമയാണെന്നല്ലേ അദ്ദേഹം പറഞ്ഞത്. എനിക്ക് റോഷന്‍ ആന്‍ഡ്രൂസ് അയച്ച ഒരു സന്ദേശം ഇപ്പോള്‍ പുറത്ത് വിടുകയാണ്. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണെന്നും ഭാവിയില്‍ എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും അതില്‍ അദ്ദേഹം വാക്ക് നല്‍കുന്നു. അതില്‍ ആ പെണ്‍കുട്ടിയെക്കുറിച്ചും പരാമര്‍ശമുണ്ട്. നിങ്ങള്‍ക്ക് വായിച്ച് തീരുമാനിക്കാം. മോശക്കാരനായ എന്നെ പുറത്താക്കിയതാണെങ്കില്‍ അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള ഒരു സന്ദേശം എനിക്ക് അയക്കണം. എനിക്ക് അദ്ദേഹത്തില്‍ നിന്നും ഭീഷണിയുണ്ട്. വീടിന്‌ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്'- ആല്‍വിന്‍ ജോണ്‍ ആന്റണി പറഞ്ഞു.

ആല്‍വിന്‍ ജോണ്‍ ആന്റണി തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിശദീകരണം. ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേ താനും പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 minutes ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (23 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (43 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (48 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (51 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (3 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (3 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends