ബി ജെ പിയും സൂപ്പര്‍സ്റ്റാറും ; ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്

ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ പോയസ്ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്വപ്ന പദ്ധതിയാണിത്. അദ്ദേഹം പധാനമന്ത്രിയായിരുന്ന സമയത്ത് താന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ഈ പദ്ധതിക്ക് 'ഭഗീരഥ യോജന' എന്ന് പേരിടണമെന്നും അഭ്യര്‍ഥിച്ചിരുന്നു. നദികളെ കൂട്ടിയിണക്കണമെന്ന് കുറെക്കാലമായി താന്‍ ആവശ്യപ്പെട്ടുവരുന്നതാണ്. നദീസംയോജനത്തോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുമാറ്റാനാവും. ജലദൗര്‍ലഭ്യം പരിഹരിക്കാനാവും. കോടിക്കണക്കിനാളുകള്‍ക്ക് തൊഴിലവസരങ്ങളുണ്ടാവും -അദ്ദേഹം പറഞ്ഞു
മറ്റെല്ലാവരും അങ്ങനെ കരുതുന്നുണ്ട്. അത് ശരിയായിരിക്കാം - ബിജെപിയെക്കുറിച്ച് രജനികാന്ത് പറഞ്ഞു. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഒരു മുന്നണി രൂപീകരണത്തിന് ശ്രമം നടക്കുന്നുണ്ടല്ലോ, ബിജെപി അത്രക്ക് അപകടകാരിയായ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും അത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും രജനി പറഞ്ഞു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ രജനീകാന്തും കമല്‍ഹാസനും അടക്കമുള്ള താരങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. രജനീകാന്തിന് ബിജെപിയോട് ചായ്വുണ്ടെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് ഈ പ്രതികരണം.
പലരും പറയുന്നു, ബിജെപി എന്റെ പിന്നിലുണ്ടെന്ന്. അത് ശരിയല്ല, ദൈവവും ജനങ്ങളും മാത്രമാണ് എന്റെ പിന്നിലുള്ളത് - രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. തന്റേത് ജാതി, മത ചിന്തകള്‍ക്കപ്പുറത്തേയ്ക്കുള്ള 'ആത്മീയ രാഷ്ട്രീയ'മാണ് എന്നാണ് രജനീകാന്ത് പറയുന്നത്. എന്നാല്‍ ഈ 'ആത്മീയ രാഷ്ട്രീയം' ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള അനുഭാവമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. രജനിയെ പിന്തുണക്കുന്നത് വര്‍ഗീയവാദികളാണെന്നും ഡിഎംകെ ആരോപിക്കുന്നു. അതേസമയം മതേതരനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് രജനി നടത്തുന്നത് എന്നാണ് എഐഎഡിഎംകെ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha