നരേന്ദ്രമോദി സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ബോളിവുഡിലെ താരങ്ങള്‍ പിന്തുണയുമായി എത്തിയില്ലെന്ന് വിവേക് ഒബ്‌റോയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പി.എം. നരേന്ദ്രമോദി എന്ന സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ ആവശ്യത്തിനായി ജീവചരിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കമീഷൻ വ്യക്തമാക്കി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻെറ യൂണിവേഴ്സൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിത്രത്തിൻെറ റിലീസ് തടഞ്ഞത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാകില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ബോംബെ ഹൈക്കോടതിയില്‍ നേരത്തെ വാദം ഉയര്‍ന്നിരുന്നു. പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചിരുന്നത്. എന്നാല്‍ കോടതി ഈ ഹര്‍ജി പിന്നീട് തള്ളുകയായിരുന്നു.
നേരത്തെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും പരാതിക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ ഈ അവസരങ്ങളിലൊന്നും ബോളിവുഡിലെ താരങ്ങള്‍ പിന്തുണയുമായി എത്തിയില്ലെന്ന് ചിത്രത്തില്‍ മോദിയുടെ വേഷമണിയുന്ന നടന്‍ വിവേക് ഒബ്‌റോയ് പ്രതികരിച്ചു. ഇതിന് മുന്‍പ് പദ്മാവതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബോളിവുഡ് ഒന്നടങ്കം പിന്തുണയുമായി എത്തിയെന്നും ചിത്രത്തിന് വേണ്ടി പരസ്യമായി സംസാരിക്കുവാന്‍ തയ്യാറായെന്നും അതേസമയം പി.എം.മോദി പ്രതിസന്ധിയില്‍പെട്ടപ്പോള്‍ അത്തരത്തില്‍ ആരും സംസാരിക്കാനെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്ന ബോളിവുഡ് അദ്ദേഹത്തിന്റെ സിനിമയുടെ കാര്യത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ ഈ അനുഭവത്തില്‍ നിന്നും മനസിലാകുന്നത് ബോളിവുഡില്‍ ഐക്യമില്ലെന്നാണ് എന്നും വിവേക് പറഞ്ഞു.
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് ടൈറ്റിൽ റോളിലെത്തുന്നത്. മനോജ് ജോഷി, ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha