വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ആന്ധ്രപ്രദേശില്നിന്നും 1.90 കോടി രൂപ പിടികൂടി

ലോക്സഭാ-നിയമസഭാ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ആന്ധ്രപ്രദേശില്നിന്നും 1.90 കോടി രൂപ പിടികൂടി. കൃഷ്ണ ജില്ലയിലെ വിജയ് വാഡയില്നിന്നുമാണ് ആന്ധ്ര പോലീസ് പണം പിടികൂടിയത്.
ലോറിയില് കടത്താന് ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറെയും കസ്റ്റഡിയില് എടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha