പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി , 91ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്, ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും

രാജ്യത്തിന്റെ ഭാവിഭരണം നിശ്ചയിക്കാന്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും. ഒഡിഷയില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. 18 സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.
രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആന്ധ്രയിലെ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്. തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ ഏഴ് മണ്ഡലങ്ങളിലും ബിഹാറിലെ നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്ന് നടക്കും.
അരുണാചല്‍പ്രദേശ്‌രണ്ട്, ഛത്തിസ്ഗഢ്ഒന്ന്, ഒഡിഷനാല്, പശ്ചിമബംഗാള്‍രണ്ട്,ജമ്മുകശ്മീര്‍ രണ്ട്, മേഘാലയരണ്ട് തുടങ്ങിയ മണ്ഡലങ്ങളും ഇന്ന് ജനവിധിക്കായി വിരല്‍ നീട്ടും.
"
https://www.facebook.com/Malayalivartha