ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം, കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു

സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ തീപിടിത്തം. ഒന്നാംനിലയിലുള്ള പ്ലാസ്റ്റിക് സര്‍ജറി വാര്‍ഡിലാണ് ബുധനാഴ്ച രാത്രി തീ പടര്‍ന്നത്. ഇതിനടുത്തുള്ള കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു.
അഗ്‌നിശമന സേനയുടെ നാലു യൂണിറ്റ് തീയണച്ചു കൊണ്ടിരിക്കുന്നു. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
" f
https://www.facebook.com/Malayalivartha