തെരഞ്ഞെടുപ്പ് റാലിക്കിടെ സൈന്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷന്

തെരഞ്ഞെടുപ്പ് റാലിക്കിടെ സൈന്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ചൊവ്വാഴ്ച നടന്ന റാലിയിലാണ് ബാലകോട്ട് സംഭവത്തിന്റെ പേരില്‍ കന്നി വോട്ടര്‍മാരോട് മോദി വോട്ട് ചോദിച്ചത്. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ ആദ്യ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.
സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി കമീഷന്‍ മാര്‍ച്ച് 19ന് ഉത്തരവിറക്കിയിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികള്‍ കമീഷന് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha