ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു... അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്

ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്. വോട്ടിംഗ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
മാധ്യമങ്ങളെ ഉള്‍പ്പെടെ പോളിംഗ് ബൂത്തിലേക്ക് വിളിച്ചു വരുത്തിയതിനുശേഷമാണ് വോട്ടിംഗ് യന്ത്രം മധുസുദനന്‍ എറിഞ്ഞുടച്ചത്.മധുസുദനനെ പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. രാജ്യത്തെ 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
https://www.facebook.com/Malayalivartha