പുല്‍വാമയില്‍ ഭീകരാക്രമണം മോദിക്ക് വേണ്ടിയോ; ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍

ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഇമ്രാന്‍ ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍ അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ അവര്‍ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്നും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്ഷെ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടി രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി ആരോപണം ഉന്നയിച്ചിരുന്നത്.
ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപിയെ എതിർക്കുന്നത് എന്ന് മോദി നേരത്തേ ആവർത്തിച്ച് പറഞ്ഞിരുന്നു.
ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധ്യത ഏറെയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ ദിവസം വ്യക്തമാക്കിയിരുന്നു. തീവ്രവലതു കക്ഷികളുടെ ശക്തമായ പ്രതികരണങ്ങള്‍ മറ്റ് പാര്‍ട്ടികളെ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപി അടക്കമുള്ള വലതുപക്ഷം ആക്രമിക്കുമെന്ന ഭീതിയിൽ കശ്മീർ ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായേക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രസ്താവന.
ഇതിനെതിരെയാണ് ഇമ്രാൻ ഖാന്‍റെ പ്രസ്താവന കോൺഗ്രസും മറ്റു പാർട്ടികളും ആയുധമാക്കുന്നത്. അതിനിടെ പാക് പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയോടാണ് താല്‍പര്യമെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോഡിയോടാണ് പാകിസ്താന് താല്പര്യം എന്നാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം. മോഡി വിജയിക്കുമെന്ന് കരുത്തുന്നുവെന്ന ഇമ്രാൻ ഖാന്‍റെ പ്രസ്താവന ഇതിന് തെളിവാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മോദി തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും പാകിസ്ഥാനിൽ മോദിയുടെ വിജയപ്പടക്കം പൊട്ടില്ലെന്നും സുർജേവാല പറഞ്ഞു.
പാകിസ്ഥാൻ ബിജെപി സഖ്യകക്ഷിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്ന് സുർജേവാല ട്വീറ്റ് ചെയ്തു. മോദിക്ക് വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നാണ് ഇമ്രാൻ ഖാൻ പറയുന്നതെന്നും സുർജേവാല പരിഹസിച്ചു. ആദ്യം നവാസ് ഷെരീഫ്, ഇപ്പോൾ ഇമ്രാൻ ഖാൻ മോദിയുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന രഹസ്യം പുറത്തായിരിക്കുന്നുവെന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു.
https://www.facebook.com/Malayalivartha