പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് തലസ്ഥാനത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം... രക്ഷപ്പെടുത്തിയത് നാല് പെണ്‍കുട്ടികളെ...

500 രൂപയാണ് ഓരോ ഇടപാടുകാരില്‍ നിന്നും ലഭിച്ചിരുന്നത്. ഇതില്‍ പകുതിയും എജന്റ് കൈക്കലാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും സമ്പാദിച്ച പണം തങ്ങളുടെ ഗ്രാമത്തിലെ തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഉപയിഗിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡി.സി.പി (സെന്‍ട്രല്‍ ) മന്ദീപ് രന്ധാവ പറഞ്ഞു.
രക്ഷപ്പെടുത്തിയ രണ്ടു പെണ്‍കുട്ടികള്‍ നേപ്പാളില്‍ നിന്നും ഒരാള്‍ അസമില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നും ഉള്ളവരാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നും വരുമാനമുള്ള അംഗങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നും പെണ്‍കുട്ടികള്‍ കൌണ്‍സലിംഗിനിടെ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha