ആദ്യഘട്ട വോട്ടെടുപ്പിനായി 91 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ...ആന്ധ്രായിൽ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത്തിൽ പ്രതിഷേധിച്ചു സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി......
8 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ് (ഗാസിയബാദ്), മഹേഷ് ശർമ (ഗൗതം ബുദ്ധ് നഗർ), സത്യപാൽ സിങ് (ബാഗ്പത്), മുൻ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു (വിജയനഗരം) തുടങ്ങിയവർ ഇന്നു ജനവിധി തേടുന്നുണ്ട്. ആകെ സ്ഥാനാർഥികൾ 1,266.
രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി - ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ഇത്തവണ ആകെ മത്സരിക്കുന്നത് 443 സ്ഥാനാർഥികൾ ആണ് . നക്സൽ ഭീഷണി ഉൾപ്പെടെയുള്ള 5 മണ്ഡലങ്ങളിൽ സുരക്ഷാ പ്രശ്നം കാരണം രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും മറ്റിടങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയുമാണ് തെരഞ്ഞെടുപ്പ്
ആന്ധ്രായിൽ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത്തിൽ പ്രതിഷേധിച്ചു സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. പോളിംഗ് ബൂത്തിൽ കയറി മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചണ് സ്ഥാനാർഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചത്. ആന്ധ്രായിൽ പരക്കെ സംഘർഷം ഉള്ളതായാണ് റിപ്പോർട്ടുകൾ
2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തിൽ വെല്ലുവിളിയാണു താനും.
ഒടുവില്‍ വന്ന റാഫേല്‍ ഉത്തരവ് പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. എന്നാല്‍ എല്ലാ സർവ്വെകളും മുൻതൂക്കം പ്രവചിക്കുന്നതിന്‍റെ ആത്മവിശ്വാസവുമായി എൻഡിഎ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യവും ന്യായ് പദ്ധതിയിലുമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന മെയ് 19 വൈകുന്നേരം 6.30 വരെയാണ് വിലക്ക്.അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനെയോ മറ്റ് വിധത്തിലുള്ള മാധ്യമങ്ങള്‍ വഴിയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും ജയസാധ്യതകളും നടത്താന്‍ പാടില്ല.
https://www.facebook.com/Malayalivartha