നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം,രണ്ടു പേര്‍ കൊല്ലപ്പെട്ടു

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്ര ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ചേരിതിരിഞ്ഞ് വ്യാപകമായ കല്ലേറുമുണ്ടായി. ഇതിനിടെ പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നബാധിതമെന്ന് പ്രഖ്യാപിച്ച മേഖലയാണ് അനന്ത്പുര്‍. ഇവിടെ പ്രചരണ കാലത്ത് തന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസ്ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായിരുന്നു. ടിഡിപിയുടെ പ്രമുഖ നേതാവായ ദിവാകര്‍ റെഡ്ഡിയുടെ ശക്തികേന്ദ്രമാണ് മേഖല. ഇവിടെ അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥിയാണ്
രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പണിമുടക്കിയതിന്റെ പേരിലും പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലും പലയിടത്തും പോളിംഗ് തടസപ്പെട്ടു.ഗുണ്ടയ്ക്കലില്‍ മുന്‍ എംഎല്‍എയും ജനസേന പാര്‍ട്ടി നേതാവുമായ മധുസൂദനന്‍ ഗുപ്ത പോളിംഗ് ബൂത്തില്‍ കയറി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുപൊട്ടിച്ചു. യന്ത്രത്തില്‍ തന്റെ ചിഹ്നം വ്യക്തമായി പതിഞ്ഞിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നേതാവിന്റെ പരാക്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇലുരു നഗരത്തില്‍ പോളിംഗ് സ്‌റ്റേഷനുള്ളില്‍ ടിഡിപിവൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha