ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്‌തരായ എട്ട് എം.എല്‍.എമാര്‍ രാജിവയ്‌ക്കുമെന്ന് യെദിയൂരപ്പ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പ്രസ്താവനയുമായി ബി.എസ്.യെദിയൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്‌തരായ എട്ട് എം.എല്‍.എമാര്‍ രാജിവയ്‌ക്കുമെന്നും കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെവീഴുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ സഹായിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് യെദിയൂരപ്പയുടെ പ്രതികരണം.
കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം തള്ളിയ യെദിയൂരപ്പ ഇത്തവണ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ വമ്പിച്ച നേട്ടമുണ്ടാക്കാനാകുമെന്നും അവകാശവാദമുയർത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നത തുടരുകയാണ്.
ഭരണപക്ഷ അംഗങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്യുന്ന ഓഡിയോ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ടത് തന്നെ ഭീഷണിപ്പെടുത്താനാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ആരോപിചിരുന്നു. പുറത്തുവിട്ട ഓഡിയോയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് പകരം എന്നെ ഭീഷണിപ്പെടുത്താനാണ് കുമാരസ്വാമി ശ്രമിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് ജെ.ഡി.എസ്. എം. എൽ.എ.മാർക്ക് കൂറുമാറുന്നതിന് യെദ്യൂരപ്പ കോടികൾ വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ പുറത്തുവിട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റിൽ 22 എണ്ണവും ബി.ജെ.പി. നേടുമെന്നും കോൺഗ്രസ്- ദൾ സഖ്യത്തിൽ അതൃപ്തി ശക്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യസർക്കാർ വീഴും എന്നും യെദ്യൂരപ്പ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സഖ്യസർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. ചിത്രദുർഗയിലും മൈസൂരുവിലും നടന്ന റാലികളിൽ സഖ്യസർക്കാരിനെ വിമർശിച്ചതോടൊപ്പം സൈനികനടപടികൾ ഉയർത്തിക്കാട്ടി ദേശീയത ഉണർത്താനും ശ്രമിച്ചു. കർഷിക വായ്പ എഴുതിത്തള്ളിയ സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യത്തിൽ ഭിന്നതയുണ്ടെന്നും കോൺഗ്രസിന് ദളിൽ വിശ്വാസമില്ലെന്നും ആരോപിക്കുകവഴി സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി.ക്കുള്ളത്. സഖ്യസർക്കാരിനെ വിമർശിച്ചപ്പോഴും ജനതാദൾ-എസിനെ രൂക്ഷമായി വിമർശിച്ചില്ല. ദൾ നേതാവ് എച്ച്.ഡി. ദേവഗൗഡയെയും കുറ്റപ്പെടുത്തിയില്ല. പ്രധാനമന്ത്രിയായപ്പോൾ ദേവഗൗഡയെ വഞ്ചിച്ചവരാണ് കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി കുമാരസ്വാമിയെ കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്നും മോദി ആരോപിച്ചു.
https://www.facebook.com/Malayalivartha