കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേത്തിയിൽ പത്രിക സമര്‍പ്പിച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ മുഖ്യ എതിരാളി.
അമേത്തിയില്‍ നാല് കിലോമീറ്ററോളം റോഡ്ഷോ നടത്തിയശേഷമാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയോട് 2014ല്‍ 1.7 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി അമേത്തിയില്‍ പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha