രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ പി ജി വിദ്യാത്ഥിനിയെ പീഡനത്തിരയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി

രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. രാഷ്ട്രപതി ഭവനിലെ എം ടി എസ് ജീവനക്കാരനായ നിഷാന്ത് യാദവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
നിഷാന്ത് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ജയ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ ആരോപണം.
സംഭവത്തിൽ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും അതിനുശേഷം നിഷാന്ത് വാക്കുമാറിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ദില്ലി നോര്‍ത്ത് അവന്യൂ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി കമ്മീഷണര്‍ മഥുര്‍ വര്‍മ അറിയിച്ചു. പീഡനം നടന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞതായി സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിവെയ്ക്കാന്‍ വിസമ്മതിച്ചു. യുവാവ് കാലി ബാറി മേഖലയിലാണ് താമസിക്കുന്നതെന്നും പെണ്‍കുട്ടി ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha