പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്‍ബറേലിയില്‍ സോണിയയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയെടുത്താലും ഭയമില്ല. മോദി തോല്‍വിയ്ക്ക് അതീതനല്ല, ഈ തെരഞ്ഞെടുപ്പ് ഇക്കാര്യം തെളിയിക്കും. തുറന്ന സംവാദത്തിന് ധൈര്യമുണ്ടോ ? ഒരു പൊതുസംവാദത്തിന് വന്നാല്‍ മോദിയ്ക്ക് പിന്നെ ജനങ്ങളുടെ മുഖത്ത് നോക്കാന്‍ വയ്യാതെയാകുമെന്നു രാഹുല്‍ പറഞ്ഞു. അതോടൊപ്പം തന്നെ റഫാല്‍ കേസില്‍ എങ്ങനെയാണ് സുപ്രീംകോടതി വീണ്ടും വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും ഇതിന് പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരൂവെന്നും രാഹുല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha