ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കുപ്‌വാര!യിലെ ഹന്ദ്വാരയിലായിരുന്നു സംഭവം നടന്നത്.
ഹന്ദ്വാരയിലെ മണ്ഡിഗാവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷമാണ് സംഘര്‍ഷം ഉണ്ടായത്. പോളിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha