രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമായ അമേഠിയയില്‍ സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചു, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടികളുടെ വെളിപ്പെടുത്തലുമായി സ്മൃതി ഇറാനി

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് അമേഠി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ചര്‍ച്ചകളും സജീവമായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയില്‍ രാഹുലിന്റെ എതിരാളി. വലിയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഇന്നലെയാണ് സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചത്. അതില്‍ വെളിപ്പെടുത്തിയ കാര്യങ്ങളും വലിയ പ്രാധാന്യത്തോടെ സൈബര്‍ ലോകം ചര്‍ച്ചചെയ്യുകയാണ്. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്.
4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കുന്നത്. 1994ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ഓഹരികളില് നിക്ഷേപിച്ചിട്ടുള്ളത് 2.4 കോടിരൂപ. ഉത്തര്പ്രദേശിലെ റായ് ബറേലി ലോക്‌സഭാ മണ്ഡലത്തില് വ്യാഴാഴ്ച നാമനിര്‌ദ്ദേശ പത്രിക സമര്പ്പിച്ച അവര് ഒപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സോണിയയുടെ കൈവശം പണമായി ഉള്ളത് 60,000 രൂപയാണ്. 16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ട്. റിലയന്‌സ് ഹൈബ്രിഡ് ബോണ്ട് ജി അടക്കമുള്ളവയിലാണ് സോണിയയുടെ ഓഹരി നിക്ഷേപം.
28,533 രൂപ നികുതി രഹിത ബോണ്ടുകളില് നിക്ഷേപിച്ചിട്ടുണ്ട്. 72.25 ലക്ഷം രൂപയുടേതാണ് പോസ്റ്റല് സേവിങ്‌സ്, ഇന്ഷുറന്‌സ് പോളിസികള്, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയിലെ നിക്ഷേപം. ന്യൂഡല്ഹിയിലെ ദേരാമാണ്ഡി ഗ്രാമത്തില് സോണിയയ്ക്ക് 7.29 കോടി മൂല്യമുള്ള കൃഷിഭൂമിയുണ്ട്. ഇറ്റലിയില് 7.52 കോടി മൂല്യമുള്ള പൈതൃകസ്വത്തിലുള്ള അവകാശവും സോണിയയ്ക്കുണ്ട്.
കോണ്ഗ്രസ് അധ്യക്ഷന് രാഹുല്ഗാന്ധിയില്‌നിന്ന് അഞ്ചുലക്ഷംരൂപ സോണിയ വായ്പയായി വാങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ട്. 59.97 ലക്ഷം രൂപയുടെ ആഭരണങ്ങളും സോണിയാഗാന്ധിക്കുണ്ട്. 88 കിലോ വെള്ളിയും ഇതില് ഉള്‌പ്പെടുന്നുവെന്ന് വാര്ത്താ ഏജന്‌സി റിപ്പോര്ട്ടുചെയ്തു.
"
https://www.facebook.com/Malayalivartha