സംഹാര ശക്തിയാകാന്‍ ഇന്ത്യ... മിസൈല്‍ ശക്തിയില്‍ ഏതൊരു രാജ്യത്തിനും തോല്‍പ്പിക്കാനാകാത്ത വിധം ഇന്ത്യ വളര്‍ന്നു , ആവനാഴിയില്‍ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ

മിസൈല്‍ ശക്തിയില്‍ ഏതൊരു രാജ്യത്തിനും തോല്‍പ്പിക്കാനാകാത്ത വിധം ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ആവനാഴിയില്‍ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ. നിലവില്‍ 400 കിലോമീറ്റര്‍ സംഹാര ശേഷിയുള്ള ബ്രഹ്മോസിന്റെ പരിധി 500 കിലോമീറ്ററാക്കി വീണ്ടും ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് ഇന്ത്യ.ഇതിന്റെ പരീക്ഷണം ഉടന്‍ നടക്കുമെന്നാണ് സൂചന.
ഇതുകൂടാതെ ബ്രഹ്മോസിന്റെ വേഗം 2.8 മാകില്‍ നിന്ന് 4.5 മാക് ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.കര.കടല്‍,വായു പരീക്ഷണങ്ങള്‍ നേരത്തെ തന്നെ ബ്രഹ്മോസ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിനു വിലക്ക് നിലനിന്നിരുന്നു. ഇന്ത്യയെ എം ടി സി ആറില്‍ ഉള്‍പ്പെടുത്തുന്നതിനു ചൈനയുടെ എതിര്‍പ്പുമുണ്ടായിരുന്നു .എന്നാല്‍ ഇതൊക്കെ മറികടന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യ എം ടി സി ആറില്‍ അംഗത്വം നേടിയത്.ഇതോടെ 500 കിലോ വരെ ഭാരമുള്ളതും,300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ മിസൈലുകളും,ഡ്രോണുകളും കൈമാറുന്നതിനു ഇന്ത്യയ്ക്കുള്ള വിലക്കും നീങ്ങി.
റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റജിമെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.നിലവില്‍ 3600 കിലോമീറ്റര്‍ വേഗമാണ് സൂപ്പര്‍ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.
മാത്രമല്ല വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റര്‍ ദൂരപരിധിയില്‍ എത്താന്‍ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.ബ്രഹ്മോസിനെക്കാള്‍ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകള്‍ക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി തകര്‍ക്കാന്‍ സാധിക്കും. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല.
ഇന്ത്യചൈന അതിര്‍ത്തിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകള്‍ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നല്‍കിയിരുന്നത്.
ഇക്കാര്യം ആരോപിച്ച് ചൈന മുന്‍പ് ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.20 യുദ്ധവിമാനങ്ങള്‍ വീതം അടങ്ങുന്ന രണ്ട് സുഖോയ് 30 സേനാ വിഭാഗങ്ങള്‍ക്ക് വൈകാതെ ബ്രഹ്മോസ് വാഹകശേഷി കൈവരും.അതേസമയം, ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് കക (ഗ)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍
"
https://www.facebook.com/Malayalivartha