സൂക്ഷിച്ച് സംസാരിക്കണം ഇല്ലെങ്കില്‍ വിവരം അറിയും; നടിയും രാംപൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ ജയപ്രദയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്‍ശത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

നടിയും രാംപൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ ജയപ്രദയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്‍ശത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എന്താണ് പറയാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍എൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മല സീതാരാമന്‍ നിലപാട് വ്യക്തമാക്കിയത്.
ഒരു സ്ത്രീയെ ആക്രമിക്കുകയെന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമാണ്. പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വളരെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ, സ്ത്രീകള്‍ക്ക് എതിരെ പരാമര്‍ശം നടത്തുമ്പോള്‍ ഒന്നുകൂടി ആലോചിക്കണം. അല്‍പനേരത്തേക്ക് എങ്കിലും എന്താണ് പറയാന്‍ പോകുന്നതെന്ന ചിന്തയെങ്കിലും വേണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഒരു വര നമ്മള്‍ വരക്കേണ്ടിയിരിക്കുന്നു. പൊതുവേദികളില്‍ നല്ല പ്രസംഗങ്ങള്‍ നടത്താന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ നമ്മള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ബോധ്യമുണ്ടായിരിക്കണം. നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മള്‍ കരുതിവെക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഞായറാഴ്ചയായിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദയ്‌ക്കെതിരെ അസം ഖാന്‍ വിവാദപരാമര്‍ശം നടത്തിയത്. താനാണ് രാംപൂരില്‍ ജയപ്രദയെ കൊണ്ടുവന്നത്. അവരുടെ ശരീരത്തില്‍ ഒന്നു തൊടാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. നിങ്ങള്‍ക്ക് അവരെ മനസിലാക്കാന്‍ 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍, 17 ദിവസം കൊണ്ടു അവരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്ന് ഞാന്‍ മനസിലാക്കി' - ഇതായിരുന്നു അസം ഖാന്‍ ജയപ്രദയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശം. വിവാദപരാമര്‍ശത്തില്‍ അസം ഖാനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കേരളത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. ഇതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദപരാമര്‍ശം. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു രമ്യ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha