ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സഞ്ജുക്ത ഡീഗല്‍ ആണ് കൊല്ലപ്പെട്ടത്. ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയശേഷം മാവോയിസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മറ്റ് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ദുഃഖം രേഖപ്പെടുത്തി. അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്ന് ഒഡീഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha