ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്... 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും , തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ 18 നിയമസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 95 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കും. കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മുകശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഹേമമാലിനി, എ. രാജ, കാര്‍ത്തി ചിദംബരം അടക്കം പ്രമുഖരുടെ നിരതന്നെയുണ്ട് ഇന്ന് ജനവിധി തേടുന്നവരില്‍. 12 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും വോട്ടര്‍മാരാണ് രാജ്യ ഭരണത്തിനുള്ള തങ്ങളുടെ പങ്ക് നിര്‍വഹിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 97 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്.
എന്നാല്‍, വന്‍തുക പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കൂടാതെ, ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന് കിഴക്കന്‍ ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയതോടെ മണ്ഡലങ്ങളുടെ എണ്ണം 95 ആയി.
രണ്ടാംഘട്ടത്തില്‍ 427 കോടിപതികളാണ് ജനവിധി തേടുന്നത്. ശതമാനക്കണക്കെടുത്താല്‍ 27 ശതമാനം പേര്‍. 11 ശതമാനം പേരും അഞ്ചുകോടിക്കു മുകളില്‍ പ്രഖ്യാപിത ആസ്തിയുള്ളവരാണ്. അതേസമയം, 41 ശതമാനംപേര്‍ 10 ലക്ഷത്തില്‍ ചുവടെ ആസ്തിയുള്ളവരാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന എച്ച്. വസന്തകുമാറാണ് സ്ഥാനാര്‍ഥികളിലെ ധനാഢ്യന്‍.417 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
https://www.facebook.com/Malayalivartha