കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ; ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ ആര്‍ക്കും കഴിയില്ല ; ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രികളുണ്ടാവാന്‍ ബിജെപി അനുവദിക്കില്ല ; അമിത്ഷാ

ഇന്ത്യയുടെ അഭിവാജ്യഘടകമാണ് കാശ്മീർ . അത് ബിജെപി ഉള്ളടത്തോളം കാലം അങ്ങനെതന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.
ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ ആര്‍ക്കും കഴിയില്ല , കോൺഗ്രസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് . അതുകൊണ്ട് തന്നെ ഇന്ത്യയില്‍ രണ്ട് പ്രധാനമന്ത്രികളുണ്ടാവാന്‍ അനുവദിക്കില്ല - അമിത്ഷാ വ്യക്തമാക്കി.
കാശ്മീരിന് ഒരു പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിന് മറുപടിയെന്നോണം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ ശിവജിയുടെ നാടാണ്, അതിന്റെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്'. അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നും ബാലാക്കോട്ടിലെ വ്യോമാക്രമണത്തിലൂടെ ജവാന്മാരുടെ മരണത്തിന് നമ്മള്‍ പകരം വീട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ വേണമെന്നുള്ള ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ കത്വയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മോദി നേരത്തെ അബ്ദുള്ള - മുഫ്തി കുടുംബങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു .രാജ്യത്തെ വിഭജിക്കാന്മുഫ്തിയെയും അബ്ദുള്ളയെയും അനുവദിക്കില്ലെന്നും ഇവരുടെ കുടുംബങ്ങളിൽ നിന്ന് മുക്തമാക്കിയാല്മാത്രമെ കശ്മീരിന് മികച്ച ഭാവി ഉറപ്പാക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞിരുന്നു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തിരുന്നു . അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങളിൽ നിന്ന് കശ്മീരിനെ മോചിപ്പിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി മോദി മുഫ്തി കുടുംബത്തിലെ രണ്ടുപേരെ എന്തിന് കശ്മീർ മുഖ്യമന്ത്രിമാരാക്കിയെന്ന് അദ്ദേഹം ചോദിച്ചു .
മുഫ്തി കുടുംബത്തിലെ ഒരാളെയല്ല, രണ്ടുപേരെയാണ് അദ്ദേഹം കശ്മീര്മുഖ്യമന്ത്രിമാരാക്കിയതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങള്ജമ്മു കശ്മീരിലെ മൂന്ന് തലമുറകളെ തകർത്തവരാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഒമർ അബ്‌ദുള്ള രംഗത്തെത്തിയത്.
മോദിയുടെ പ്രസ്താവനയെ വിമർശിച്ച് മെഹ്ബൂബ മുഫ്തി നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കുകയും പിന്നീട് അവരുമായി സഖ്യമുണ്ടാക്കാന്ദൂതന്മാരെ അയയ്ക്കുകയും ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് അവർ ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha