ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യ ലക്ഷ്യം വച്ചത്, ഒരിയ്ക്കലും സാധാരണ പൗരന്മാരെയായിരുന്നില്ലായെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഇന്ത്യയുടെ നിലപാട് രാജ്യാന്തര സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞു.എന്നാല്‍ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സുഷമ സ്വരാജ് വിമര്‍ശിച്ചു.
ശബരിമല വിഷയം പരാമര്‍ശിക്കാതെ പോകരുതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അയ്യപ്പഭക്തര്‍ക്കൊപ്പം അടിയുറച്ച നയമാണ് ബിജെപി സ്വീകരിച്ചത്.എന്നാല്‍ ഭക്തരുമായി ഏറ്റുമുട്ടല്‍ നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.നരേന്ദ്രമോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണ്.ഉറിയ്ക്കും,പുല്‍ വാമയ്ക്കും ഉചിതമായ തിരിച്ചടി നല്‍കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു.ഇസ്ലാമിക രാഷ്ട്രങ്ങളുടെ പോലും പിന്തുണ ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
1957 ല്‍ ഫക്രുദീന്‍ ആലി അഹമ്മദ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ആയിരിക്കെ ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യം പാകിസ്ഥാന്‍ ഉന്നയിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.അന്ന് ഇന്ത്യ അപമാനിതയായി.ഇനി ഒരു ആക്രമണത്തിനു പാകിസ്ഥാന്‍ മുതിര്‍ന്നാല്‍ ഇന്ത്യ വെറുതെ ഇരിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
L
https://www.facebook.com/Malayalivartha





















