Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ശ്രീലങ്കന്‍ സ്ഫോടനം; ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

24 APRIL 2019 12:49 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് ആക്രമണം തടയാന്‍ സാധിക്കാത്തതിന് കാരണമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. 

ശ്രീലങ്കയിൽ തീവ്രവാദികൾ സ്ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോര്‍ട്ട്.

കൊളംബോയിലെ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അവസാനമായി ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ഇതിനു മുമ്പും, ഏപ്രില്‍ നാല്, 20 തീയതികളില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ആക്രമണം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്‍റെ പേര് സഹിതമായിരുന്നു ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയത്. രാജ്യത്ത് ചോദ്യം ചെയ്ത ഐഎസ് ഭീകരനില്‍ നിന്നാണ് ഇന്ത്യക്ക് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ചാവേറാക്രമണ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും അവഗണിച്ചതാണ് വിപത്തിന് കാരണമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസംഗെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. ഇന്‍റലിജന്‍സ് വിഭാഗം തലവന്‍മാര്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും അത് ഗൗരവത്തിലെടുത്ത് രാജ്യത്തെ സംവിധാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക്പോര് നടന്നു. മുന്നറിയിപ്പ് പ്രധാനമന്ത്രിയടക്കമുള്ള കാബിനറ്റിനെ അറയിച്ചില്ലെന്ന് വിക്രമസിംഗെ ആരോപിച്ചു. രാഷ്ട്രീയ ഭിന്നതകളുടെ പേരിലാണ് സിരിസേന റിപ്പോര്‍ട്ട് കൈമാറാതിരുന്നതെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ സിരിസേന ഇക്കാര്യം അറിഞ്ഞിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയില്‍ 321 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ചാവേര്‍ ആക്രമണമുണ്ടായത്. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. ആക്രണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിറ്ററിന് മൂന്ന് മൂതല്‍ നാലരരൂപ വരെ വര്‍ധനവാണ്  (4 minutes ago)

നിമിഷപ്രിയയുടെ വധശിക്ഷയിൽ MIRACLE..! അവസാന മണിക്കൂറിൽ മുഖ്യനെ വെട്ടി ചാണ്ടി ഉമ്മൻ കാന്തപുരം യമനിലേക്ക്..?!  (13 minutes ago)

വിജ്ഞാപനം ഒക്ടോബര്‍ അവസാനം പുറത്തിറങ്ങിയേക്കും  (32 minutes ago)

ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം.  (1 hour ago)

പ്രാര്‍ത്ഥനയോടെ മലയാളികള്‍... പ്രിയപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടലുകള്‍, അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും പിന്തുണ  (1 hour ago)

സുരക്ഷാച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപ്പൊട്ടി  (1 hour ago)

മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി അന്തരിച്ചു  (1 hour ago)

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (2 hours ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (2 hours ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (3 hours ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (3 hours ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (4 hours ago)

Malayali Vartha Recommends