ഇത് മോദിയുടെ പുതിയ ഇന്ത്യ; 1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല എന്നാല്‍ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള എ.കെ 47 തോക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചു. ഇതിന് പുറമെ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ഹെലികോപ്‌ടറുകളും ആയുധങ്ങളും സൈന്യത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
130 കോടി ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രതിരോധ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രതിരോധ രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഹെലികോപ്‌ടറാണ് ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത്. 1985ലെ ബോഫോഴ്സ് സംഭവത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആര്‍ട്ടിലറി ഗണ്ണുകള്‍ വാങ്ങിയിട്ടില്ല. ഇതാദ്യമായി എ.കെ 47 തോക്കുകള്‍ ഇന്ത്യയിലെ അമേത്തിയില്‍ നിര്‍മിക്കുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് 10 ലക്ഷം എ.കെ 47 തോക്കുകള്‍ ആവശ്യമാണ്. ഇന്ത്യയില്‍ നിര്‍മിച്ച ശേഷം ബാക്കി വരുന്നവ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി വ്യക്തമാക്കി.
മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് തരത്തിലുള്ള ആര്‍ട്ടിലറി ഗണ്ണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും മോദി പറഞ്ഞു. പാകിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയിലൊന്നിന്റെ നിര്‍മാണം. തന്റെ സര്‍ക്കാരിന് കീഴില്‍ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ബഹിരാകാശത്തെ സുരക്ഷയെ സംബന്ധിച്ച് ആരും ബോധവാന്‍മാര്‍ അല്ലായിരുന്നുവെന്നും മോദി പറഞ്ഞു.
നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണവും പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലരെന്നും ആജ് തക് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നത്. തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയത്.
ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ എതിരാളികള്‍ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോള്‍ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ അവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നുപോലും ഇല്ല. പക്ഷെ അവര്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം അവര്‍ക്ക് പലതും നഷ്ടപ്പെട്ടു.
നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു. പൗരന്മാര്‍ക്ക് അതേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്. 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ഷെല്‍ കമ്പനികള്‍ അടച്ചുപൂട്ടി. കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍തുടങ്ങി. നികുതി വരുമാനം കൂടിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha