മോദി കുതിക്കുമോ വീണ്ടും; രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചു

മോദിയുഗം അവസാനിക്കില്ല പക്ഷേ പ്രവര്‍ത്തന രീതിമാറ്റിയ ഒരു മോദിയെയാവും ഇന്ത്യ ഇനി കാണുക, ഈ ഘട്ടത്തിലെ സാധ്യത അതാണ്. ബോഫോഴ്‌സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള എ.കെ 47 തോക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ് മോദി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ എന്തായിരിക്കും. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചു. ഇതിന് പുറമെ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ഹെലികോപ്ടറുകളും ആയുധങ്ങളും സൈന്യത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു.
130 കോടി ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രതിരോധ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രതിരോധ രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഹെലികോപ്ടറാണ് ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത്. 1985ലെ ബോഫോഴ്‌സ് സംഭവത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആര്‍ട്ടിലറി ഗണ്ണുകള്‍ വാങ്ങിയിട്ടില്ല. ഇതാദ്യമായി എ.കെ 47 തോക്കുകള്‍ ഇന്ത്യയിലെ അമേത്തിയില്‍ നിര്‍മിക്കുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് 10 ലക്ഷം എ.കെ 47 തോക്കുകള്‍ ആവശ്യമാണ്. ഇന്ത്യയില്‍ നിര്‍മിച്ച ശേഷം ബാക്കി വരുന്നവ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി വ്യക്തമാക്കി.മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് തരത്തിലുള്ള ആര്‍ട്ടിലറി ഗണ്ണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും മോദി പറഞ്ഞു. പാകിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയിലൊന്നിന്റെ നിര്‍മാണം. തന്റെ സര്‍ക്കാരിന് കീഴില്‍ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ബഹിരാകാശത്തെ സുരക്ഷയെ സംബന്ധിച്ച് ആരും ബോധവാന്‍മാര്‍ അല്ലായിരുന്നുവെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha