ട്വിറ്ററില്‍ രാഷ്ട്രീയ സഖ്യമുണ്ടാവില്ല; ട്വിറ്ററില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ട്വിറ്ററില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് ട്വിറ്ററിലൂടെ പറയുന്ന രാഹുല്‍ ഗാന്ധിക്ക് യഥാര്‍ത്ഥത്തില്‍ അതിന് താല്‍പര്യമില്ലെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയത്.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നതായി കെജ്‌രിവാള്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയാണ് സഖ്യത്തിന് തുരങ്കം വെച്ചത്. ഡല്‍ഹിയില്‍ നാല് സീറ്റ് തരാമെന്ന് ട്വിറ്ററിലൂടെ മാത്രമാണ് രാഹുല്‍ അറിയിച്ചത്. ചരിത്രത്തില്‍ ഇതുവരെ ട്വിറ്ററില്‍ ഒരു രാഷ്ട്രീയസഖ്യമുണ്ടായിട്ടില്ലെന്ന് കെജ്‌രിവാള്‍ പരിഹസിച്ചു.
ചര്‍ച്ചകളിലൂടെയാണ് രാഷ്ട്രീയസഖ്യമുണ്ടാക്കേണ്ടത്, അല്ലാതെ ട്വീറ്റുകളിലൂടെയല്ല. ഗോവയിലും പഞ്ചാബിലും സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ആം ആദ്മി ഇത് അംഗീകരിച്ചു. ബാക്കിയുള്ള 18 സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരാമെന്ന് ആം ആദ്മി പറഞ്ഞു. എന്നാല്‍, ഇതിന് നില്‍ക്കാതെ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് നാടകീയമായി പിന്മാറുകയായിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha