അനുമതിയില്ലാതെ റാലി നടത്തി ഗൗതം ഗംഭീര്‍ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ വീണ്ടും വിവാദത്തില്‍. ഗംഭീര്‍ അനുമതിയില്ലാതെ റാലി നടത്തിയതാണ് വിവാദത്തിലേയ്ക്ക് നയിക്കാൻ കാരണമായത്. അതേസമയം സംഭവത്തിൽ ഗംഭീറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
സംഭവത്തോട് ഇതുവരെ ഗംഭീറോ ബിജെപിയോ പ്രതികരിച്ചിട്ടില്ല. നേരത്തെ, ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാട്ടി ആംആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗംഭീറിന്റെ രണ്ടു വോട്ടര്‍ ഐഡികളുടെയും തെളിവുകള്‍ ഇവര്‍ ട്വിറ്ററില്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
കരോള്‍ ബാഗിലെ വോട്ടറാണു താനെന്ന കാര്യം ഗംഭീര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നും ഇത് ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും ആംആദ്മി നേതാക്കാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച വിവാദം കൊടുംപിരി കൊള്ളുന്നതിനിടെയാണ് ഗംഭീര്‍ വീണ്ടും വിവാദത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha