സൈന്യത്തിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഏഴ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു

സെെന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സെെന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് പേരുടെ ബിജെപി പ്രവേശം.
ലഫ്റ്റനന്‍റ് ജനറല്‍മാരായ ജെബിഎസ് യാദവ്, ആര്‍ എന്‍ സിംഗ്, എസ് കെ പത്യാല്‍, സുനിത് കുമാര്‍, നിതിന്‍ കോലി, കേണല്‍ ആര്‍ കെ തൃപാഠി, വിംഗ് കമാന്‍റര്‍ നവനീത് മാഗോണ്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സെെന്യത്തില്‍ മുതിര്‍ന്ന സ്ഥാനത്തിരുന്നവരെ ബിജെപിയിലേക്ക് സ്വീകരിക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇവരുടെ സാന്നിധ്യം ഗുണകരമാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അംഗമാക്കിയതില്‍ ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി പറയുന്നതായി ജെ ബിഎസ് യാദവ് പറഞ്ഞു.
രാജ്യത്തെ ഏത് പൗരനും രാഷ്ട്രീയമായ സ്വാതന്ത്ര്യമുണ്ട്. രാജ്യം ഇപ്പോള്‍ വളരെ നിര്‍ണായകമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ്. അപ്പോള്‍ വിരമിച്ച സെെനികര്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha