ഏഴ് സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധി നാളെ നിര്‍ണയിക്കും, 961 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നന്നു , 12.79 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും

നാളെ നാലാംഘട്ടം തെരഞ്ഞെടുപ്പ്, ഏഴ് സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധി നാളെ നിര്‍ണയിക്കും. മഹാരാഷ്ട്ര (17), ഒഡീഷ (ആറ്), രാജസ്ഥാന്‍ (13), ബംഗാള്‍ (എട്ട്), യു.പി (13), ബിഹാര്‍ (അഞ്ച്), ജാര്‍ഖണ്ഡ് (മൂന്ന്), മധ്യപ്രദേശ് (ആറ്) , ജമ്മു കാശ്മീര്‍ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ഇവിടങ്ങളിലെല്ലാം ഇന്ന് നിശ്ശബ്ദ പ്രചാരണം നടക്കുകയാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും നാളെയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. 961 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.
ബി.ജെ.പിയുടെ കയ്യില്‍ നിന്ന് മധ്യപ്രദേശ് ഭരണം തിരികെ പിടിച്ച കോണ്‍ഗ്രസുമായാണ് അവര്‍ അവിടെയും രാജസ്ഥാനിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ സീറ്റുകളില്‍ പലതിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 72 സീറ്റുകളില്‍ 56ഉം കഴിഞ്ഞ തവണ എന്‍ഡിഎ സഖ്യം നേടിയിരുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ ഒതുങ്ങി. ബാക്കി 14 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും ജയിച്ചു.
ജെ.എന്‍.യു സമരത്തിലൂടെ ശ്രദ്ധേയനായ സിപിഐയുടെ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ബീഹാറിലെ ബെഗുസരായിയില്‍ നാളെയാണ് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് എതിരാളി. മുംബൈ നോര്‍ത്തില്‍ ചലച്ചിത്രതാരം ഊര്‍മിള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി , സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, തൃണമൂല്‍ നേതാവ് ശതാബ്ദി റോയ്, മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.
കാര്‍ഷിക പ്രശ്‌നങ്ങളാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക റാലികള്‍ ശ്രദ്ധേയമായതോടെ ഫട്‌നാവിസ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. നഗരങ്ങളില്‍ ബി.ജെ.പി ദേശീയതയും ദേശസുരക്ഷയും പുല്‍വാമ ആക്രമണവുമാണ് പ്രചാരണവിഷയമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അധികാരം തിരിച്ച് പിടിച്ച കോണ്‍ഗ്രസ് ഇത്തവണ ലോക്‌സഭാ സീറ്റുകളും തങ്ങളുടെ അക്കൗണ്ടില്‍ വീഴുമെന്ന ആത്മവിശ്വാസത്തിലാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ എതിരാളി എസ്.പി-ബി.എസ്.പി സഖ്യമാണ്.
ബിജെപിയും കോണ്‍ഗ്രസും ബിജു ജനതാദളും തമ്മിലാണ് ഒഡീഷയില്‍ പോരാട്ടം. ബീഹാറില്‍ ബിജെപിയെ തളയ്ക്കാന്‍ ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ബി.ജെ.പിയെ നേരിടുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും പേരിനുണ്ട്. ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ അപ്രമാദിത്യമാണ്. എന്നാലും അത്ഭുതങ്ങള്‍ സംഭവിക്കാനിടയുണ്ട്.
https://www.facebook.com/Malayalivartha