സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ജെറ്റ് എയര്‍വേസിലെ മുതിര്‍ന്ന ടെക്‌നീഷനായ ഷൈലഷേ സിംഗ് ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്.
രോഗവും കടബാധ്യതയും കാരണം നിരാശയിലായിരിന്ന ഷൈലഷേ സിംഗ് കഴിഞ്ഞ ദിവസം നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ഷൈലേഷിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലാണ് സാമ്ബത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍ വേഴ്‌സ് അടച്ചുപൂട്ടിയത്. ജിവനക്കാര്‍ക്ക് നാല് മാസത്തോളമായി ശമ്പളവും നനല്‍കിയിരുന്നില്ല. ഷൈലേഷിന്റെ മകനും ജെറ്റ് എയര്‍വേസിലാണ് ജോലി ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha