കോൺഗ്രസ് ബിജെപിയെ കടന്നാക്രമിക്കും ; തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ ഇത്തവണ കോൺഗ്രസ് അധികാരത്തിലേറും ; അപ്രതീക്ഷിത ട്വിസ്റ്റ് പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്

ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ച് അമേരിക്കന്‍ വൈബ്‌സൈറ്റായ മീഡിയം ഡോട്ട്‌കോം. ബിജെപിയെ പരാജയപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടുമെന്നും രാജ്യത്ത് പോള്‍ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോണ്‍ഗ്രസ് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
അധികാരതുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റില്‍ ഒതുങ്ങുമെന്നും എന്നാൽ 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും ബിജെപി അതുപോലെ നിലനിര്‍ത്തുെമന്നും സര്‍വേയിൽ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍ നിന്നും 20,500 പേരെ നേരില്‍ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം. വിവരശേഖരണം നടത്തിയവരില്‍ 52 ശതമാനം പുരുഷന്‍മാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്‌കോം വ്യക്തമാക്കുന്നു.
അതേസമയം , ഈ സര്‍വേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേര്‍ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്‌കോം വ്യക്തമാക്കുന്നില്ല.
ഇത്തരത്തില്‍ ഒരു സര്‍വേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയില്‍ ഇങ്ങനെ ഒരു സര്‍വേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇങ്ങനെ അടിസ്ഥാനമില്ലാത്ത സര്‍വേ വൈറല്‍ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
ഒന്‍പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലേക്ക് നാളെയാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ തീപ്പൊരി വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ മാറ്റുരയ്ക്കുന്ന ബെഗുസറായി ഉള്‍പ്പടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച ഒരുപിടി മണ്ഡലങ്ങളാണ് നാളെ ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha