ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന നാല് ഭീകരരെ തിരിച്ചറിഞ്ഞു ; ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത് ഹിന്ദു സംഘടനകളെ ; ഭീകരരുടെ കൈവശം വന്‍ ആയുധ ശേഖരമുള്ളതായി സൂചന

കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നാല് ഭീകരെ ജമ്മു കശ്മീരില്‍ പോലീസ് തിരിച്ചറിഞ്ഞു. ഭീകരരുടെ കൈവശം വന്‍ ആയുധ ശേഖരമുള്ളതായും പോലീസിന് സൂചന ലഭിച്ചു . മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന നവിദ് എന്നയാള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഷോപ്പിയാന്‍ മേഖലയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനത്തെ ബിജെപി- ആര്‍എസ്എസ്- വിഎച്ച്പി നേതാക്കളെ ഭീകരര്‍ ഉന്നംവച്ചതായും ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരെയാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.
സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയ്ക്കൊപ്പം ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു.
ചന്ദ്രകാന്ത് ശര്‍മ കഴിഞ്ഞ ആഴ്ചയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് ശര്‍മയ്ക്കും സുരക്ഷാ ഗാര്‍ഡിനും നേരെ ഭീകരരര്‍ വെടിവെപ്പ് നടത്തിയത്. സുരക്ഷാ ഗാര്ഡിന്റെ തോക്ക് പിടിച്ചുവാങ്ങിയായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha