തെരെഞ്ഞെടുപ്പ് തിരക്കിനിടെ തോളില്‍ കൈയിട്ട് പ്രിയങ്ക ഗാന്ധിയെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ; കളിയാക്കിയതിന്റെ പിന്നിലിത് ; ഒടുവില്‍ സ്‌നേഹ ചുംബനവും ; വീഡിയോ വൈറല്‍

ഇതിനകം ഈ വീഡിയോ ആയിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കാൺപൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലാരോയാണ് വീഡിയോ പകര്‍ത്തിയത്. തിരക്കിനിടെ ഇരുവരും കണ്ടുമുട്ടിയ രസകരമായ നിമിഷത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
വിശേഷങ്ങള്‍ പങ്കിട്ട ശേഷം വീഡിയോയിൽ പ്രിയങ്കയെ കളിയാക്കുകയാണ് രാഹുല്‍. ക്യാമറക്കടുത്തേക്കുവന്ന രാഹുല്‍, 'ഒരു നല്ല സഹോദരന്‍ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം' എന്നു പറയുന്നു. 'നല്ല സഹോദരനാവുക എന്നാലെന്താണര്‍ത്ഥം എന്നറിയാമോ? ഞാന്‍ പറയാം.
ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാന്‍ എനിക്ക് കിട്ടിയതോ, ഇത്രേം പോന്ന ഒരു കുഞ്ഞു ഹെലികോപ്റ്റര്‍. എന്റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവള്‍ക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റര്‍. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്', ഇത്രയും പറഞ്ഞതിന് ശേഷം സഹോദരിക്ക് ഒരുമ്മ കൂടി കൊടുത്ത് രാഹുല്‍ നടന്ന് പോകുന്നു. 'നുണ... നുണ' എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പ്രിയങ്ക മറുപടി പറയുന്നതും കാണാം.
https://www.facebook.com/Malayalivartha





















