ശ്രീനഗറിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ പൊലീസ് പിടിയിൽ

ശ്രീനഗറിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ ജമ്മു കാശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ചൻപൊരയിലുള്ള പൊലീസ് പോസ്റ്റ് ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് ശ്രീനഗർ എസ്.എസ്.പി ഡോ.ഹസീബ് മുഗൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ചൻപൊരയിലെ പൊലീസ് പോസ്റ്റ് ഭീകരർ ആക്രമിച്ചത്.
https://www.facebook.com/Malayalivartha