നാലാംഘട്ട വോട്ടെടുപ്പ്... ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങള്‍ ഇന്ന് ജനവിധി തേടുന്നു

നാലാംഘട്ട വോട്ടെടുപ്പില്‍ ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് ജനവിധി തേടുന്നു.12.79 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ (13 വീതം), പശ്ചിമ ബംഗാള്‍ (എട്ട്), മധ്യപ്രദേശ്, ഒഡിഷ (ആറു വീതം), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (മൂന്ന്)എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങള്‍. ജമ്മുകശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ കുല്‍ഗാം ജില്ലയിലെ ചില ബൂത്തുകളിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. അനന്തനാഗ് ലോക്‌സഭ മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നത്. 543ല്‍ 302 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞു. ഇനി മൂന്നു ഘട്ടങ്ങളിലായി 168 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കാനുള്ളത്.
അതേസമയം, മേയ് ആറിന് നടക്കുന്ന അഞ്ചാംഘട്ടത്തില്‍ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. ആറ്, ഏഴ് ഘട്ടങ്ങളില്‍ 59 വീതം സീറ്റുകളിലേക്കാണ് മത്സരം. മേയ് 23നാണ് വോട്ടെണ്ണല്‍. മൂന്നു ഘട്ടങ്ങള്‍ക്കുശേഷം മഹാരാഷ്ട്രയില്‍ ശേഷിച്ച 17 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വോട്ട് കുത്തും.
കേന്ദ്ര പ്രതിരോധ സഹമന്ത്രി ബി.ജെ.പിയിലെ ഡോ. സുഭാഷ് ഭാംരെ മത്സരിക്കുന്ന ധൂലെ, കര്‍ഷക നേതാവും സി.പി.എമ്മിന്റെ ഏക സ്ഥാനാര്‍ഥിയുമായ ജീവ പാണ്ഡു ഗാവിതിന്റെ ദിന്‍ഡോരി, പവാര്‍ തലമുറയിലെ ഇളമുറക്കാരന്‍ പാര്‍ഥ പവാര്‍ കന്നിയങ്കം കുറിക്കുന്ന മാവല്‍, കോണ്‍ഗ്രസിലെ മിലിന്ദ് ദേവ്‌റ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മുംബൈ സൗത്ത്, കോണ്‍ഗ്രസിലെ പ്രിയ ദത്തും ബി.ജെ.പിയിലെ പൂനം മഹാജനും തമ്മില്‍ മക്കള്‍ പോര് നടക്കുന്ന മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, നടി ഊര്‍മിള മതോംഡ്കര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കന്നിയങ്കം കുറിക്കുന്ന മുംബൈ നോര്‍ത്ത്, എന്‍.സി.പിയുടെ ഛഗന്‍ ഭുജ്ബലി!ന്റെ സഹോദര പുത്രനും വലങ്കൈയുമായ സമീര്‍ ഭുജ്ബല്‍ മത്സരിക്കുന്ന നാസിക് തുടങ്ങിയവയാണ് ശ്രദ്ധേയമായ മണ്ഡലങ്ങള്‍. 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലായി 31 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
https://www.facebook.com/Malayalivartha