പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എം.പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്ക് നേരെ തൃണമുല്‍ പ്രവര്‍ത്തകരുടെ ആക്രമണം

പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എം.പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്ക് നേരെ തൃണമുല്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബാബുലിന്റെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. അസന്‍സോളില്‍ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എം.പി. ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷവും അരങ്ങേറി. അസന്‍സോളിലെ 199ാം ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്.
ബൂത്തിലെത്തിയ ബാബുല്‍ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച് പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ബി.ജെ.പിയുടെ പോളിങ് ഏജന്റുമാരെ ബൂത്തുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചു.
അന്‍സോളിലെ രണ്ടു ബൂത്തില്‍ കേന്ദ്രസേന ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇവിടെ കേന്ദ്ര സേനയെ ഏര്‍പ്പാടുചെയ്യാന്‍ വേണ്ട നടപടികള്‍ സ്വന്തം നിലക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രിയോ അറിയിച്ചു. കേന്ദ്ര സേനയുടെ സംരക്ഷണമില്ലെങ്കില്‍ ശരിയാം വിധം വോട്ടെടുപ്പ് നടക്കില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് സുപ്രിയോ പറഞ്ഞു.
https://www.facebook.com/Malayalivartha