പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും. പരാതിയില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേരുന്നുണ്ട്. പരാതി സംബന്ധിച്ച് കമ്മീഷന്‍ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി പരിശോധിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൈന്യത്തിന്റെയും പേരില്‍ വോട്ട് ചോദി ച്ചതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി സമര്‍പ്പിച്ച കാര്യം ശ്രദ്ധയില്‍ പെടുത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയോട് ഇന്ന് വീണ്ടും ഹാജരാകാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു നരേന്ദ്ര മോദിയും അമിത് ഷായും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടയ്ക്കുകയാണെന്നുമാണ് സുഷ്മിത ദേവ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യത്തെ കുറിച്ചും സൈനിക നടപടി കളെ കുറിച്ചും പരാമര്‍ശിക്കരുതെന്നാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, മോദിയും അമിത് ഷായും നടത്തുന്ന പ്രസംഗങ്ങളില്‍ പുല്‍വാമ ആക്രമ ണത്തെ കുറിച്ചും സൈനിക നടപടികളെ കുറിച്ചും ആവര്‍ത്തിക്കുകയും സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ, ഗുജറാത്തിലെ വോട്ടെടുപ്പ് ദിവസം മോദി റോഡ് ഷോ നടത്തിയതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.
ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് ഇന്നലെ സുഷ്മിത ദേവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഒന്നു രണ്ടു പേര്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നുമുള്ള സിംഗ്‌വിയുടെ വാദം കോടതിക്കു ബോധ്യപ്പെട്ടില്ല. ആരൊക്കെയാണ് ലംഘനം നടത്തുന്നതെന്നു ചീഫ് ജസ്റ്റീസ് ചോദിച്ചു. പ്രധാന മന്ത്രിയുടെയും അമിത് ഷായുടെയും പേര് അറിയിച്ചതോടെ, താങ്കളുടെ വിഷയം അവസാനം പരിഗണിക്കാമെന്നായി ചീഫ് ജസ്റ്റീസിന്റെ മറുപടി. ഇതിനു ശേഷം മെന്‍ഷനിംഗിന്റെ അവസാനം ആവശ്യം പരിഗണിച്ച കോടതി, ഇന്നു ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha