പെട്ടു മോനെ പെട്ടു ബോയ്കോട്ട് പെപ്സികോ പെട്ടു ; ബോയ്കോട്ട് പെപ്‌സികോ' കാമ്പയിന്‍ ആഗോള കുത്തഭീമന് വൻ വെല്ലുവിളി ; ഗുജറാത്തിലെ കർഷകർക്കെതിരെ കേസ് കൊടുത്തതിന് ഇന്ത്യയിൽ കുത്തക ഭീമൻ വിറയ്ക്കുന്നു

ഗുജറാത്തിലെ ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‍സിക്കോ കമ്പനി കേസ് കൊടുത്തിരുന്നു. ഇപ്പോൾ പെപ്സിക്കോ കേസ് കൊടുത്ത ആ നിമിഷത്തെ പഴിക്കുന്നുണ്ടാവും. കാരണം മറ്റൊന്നുമല്ല, കേസിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലുയര്‍ന്ന 'ബോയ്‌കോട്ട് പെപ്‌സികോ' കാമ്പയിന്‍ ആഗോള കുത്തക ഭീമന് വൻ വെല്ലുവിളിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ സംഭവങ്ങളിൽ പെപ്‌സികോയുടെ ന്യൂയാര്‍ക്കിലെ ആസ്ഥാനത്ത് ആശങ്കയുയര്‍ന്ന് കഴിഞ്ഞിരിക്കുന്നു.
എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകാനാണ് പെപ്‌സികോയുടെ ദുബൈയിലെ എഷ്യ-പസഫിക് ഓഫീസിനോട് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പെപ്‌സികോ ഇന്ത്യക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് കമ്പനി വക്താവിന്റെ മറുപടി. കര്‍ഷകര്‍ പെപ്‌സികോ ലേയ്‌സില്‍ ഉപയോഗിക്കുന്ന ഉരുളകിഴങ്ങിന്റെ കൃഷി ഉപേക്ഷിക്കുകയാണെങ്കില്‍ കേസില്‍ നിന്ന് പിന്മാറാമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
കടുത്ത സമ്മര്‍ദ്ദം പെപ്‌സികോ ഇന്ത്യക്ക് മുകളിലുണ്ടെന്നാണ് ഈ നിലപാട് മാറ്റം തെളിയിക്കുന്നത്.രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപോലെ പെപ്‌സികോയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയതും കമ്പനിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പെപ്‌സികോയ്ക്ക് നിലവില്‍ കഴിയുന്നില്ല. അതുകൊണ്ട് ഇന്ത്യന്‍ വിപണി കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha